covid

കൊല്ലം: ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. 21 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 615 ആയി.

സ്ഥിരീകരിച്ചവർ

1. ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി (62)

2. കുണ്ടറ മുളവന സ്വദേശിനി (39)

3. വെളിയം ഓടനാവട്ടം സ്വദേശിനി (52)

4. കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി (47)

5. ശാസ്താംകോട്ട പുന്നമൂട് സ്വദേശി (25)

താഴുന്നത് ഒരുമാസത്തിന് ശേഷം ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇത്രയധികം താഴുന്നത്. ജൂലായ് 12ന് അഞ്ചുപേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഒന്നോ രണ്ടോ ദിവസം മാത്രമാണ് കൊവിഡ് ബാധിതരുടെ എണ്ണം 15ൽ താഴെയായത്.