കുണ്ടറ: വെൽഡിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. മുളവന പാട്ടമുക്ക് തുണ്ടിൽ വീട്ടിൽ പരേതനായ മുരളീധരൻ ആചാരിയുടെ മകൻ സജികുമാറാണ് (47) മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് മുളവന പൊട്ടിമുക്കിലായിരുന്നു അപകടം. വീടിന് മുകളിൽ ഷീറ്റുകൊണ്ട് കൂര നിർമ്മിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. കൊവിഡ് പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: രാജില.