ചവറ:പന്മനയിൽ ഹൈടെക് അങ്കണവാടിയുൾപ്പെടെ മൂന്ന് അങ്കണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു . പന്മന മനയിൽ 79 ാം നമ്പർ അങ്കണവാടി, ചാമ്പക്കടവ് 73, പനയന്നാർ കാവ് 101 നമ്പർ അങ്കണവാടി കെട്ടിടങ്ങളാണ് കുരുന്നുകൾക്കായി തുറന്നത്. ഇതിൽ പന്മന മനയിൽ 79 നമ്പർ അംഗനവാടി പൊതുജന പങ്കാളിത്തത്തോടെ ഹൈടെകായ ജില്ലയിലെ തന്നെ ആദ്യത്തെ അങ്കണവാടിയാണ്. ഹൈടെക്ക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ സോമപ്രസാദ് എം.പി. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം അഹമ്മദ് മൻസൂർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ സജിത് രഞ്ച്, കെ.എ. നിയാസ്, ജെ. അനിൽ, സൂപ്പർവൈസർ ശ്രീരാജി, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ് എന്നിവർ പങ്കെടുത്തു. ചാമ്പക്കടവ് 73ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് . ശാലിനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കറുകത്തല ഇസ്മയിൽ ടെലിവിഷനും നൽകി. പനയന്നാർകാവ് 101ാം നമ്പർ അങ്കണവാടി അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷനായി.അങ്കണവാടിക്ക് വസ്തു നൽകിയ ഒറ്റത്തെങ്ങിൽ കുടുംബത്തെ ചടങ്ങിൽ അനുമോദിച്ചു.