കൊല്ലം: കൊട്ടാരക്കര മേഖലയിലെ കൊവിഡ് കേസുകൾ സർക്കാർ കണക്കിൽ വരുന്നില്ലെന്ന് ആക്ഷേപം. ഇന്നലെയും മിനിഞ്ഞാന്നുമായി ഉമ്മന്നൂരിൽ ആറുപേർക്ക് കൊവിഡ് പോസിറ്റീവായെങ്കിലും ഇത് ഇന്നലെ പ്രസിദ്ധീകരിച്ച കണക്കിൽ വന്നിട്ടില്ല. ഇന്നലെ മാത്രം അഞ്ച് പേർക്കാണ് ഇവിടെ പോസിറ്റീവായത്. ചടയമംഗലത്ത് എട്ടുപേർക്കും വിലങ്ങറയിൽ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊന്നും കണക്കിൽ വന്നിട്ടില്ലാത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ അഞ്ചുപേർക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ഇതിൽ കൊട്ടാരക്കര മേഖലയിലെ കണക്കുകൾ വന്നിട്ടുമില്ല.