neduvathoor-service-bank
നെടുവത്തൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേഷ് കുമാർ നിർവഹിക്കുന്നു

നെടുവത്തൂർ: നെടുവത്തൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി അഞ്ച് കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി അഞ്ച് ടി.വികൾ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് കോൺഫറൺസ് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ പിള്ള, സി. സുരേഷ് കുമാർ, എൻ. സാബു, എസ്. രാജേന്ദ്രപ്രസാദ്, പ്രദീപ് എന്നിവർ സംസാരിച്ചു.