 
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട 128 കുടുംബങ്ങക്ക് കുടുംബശ്രീ വഴി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബി. രഘുനാഥപിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രി ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കൊച്ചു വേലു മാസ്റ്റർ, ബിന്ദു, രാധാകൃഷണൻ, പഞ്ചായത്ത് സെക്രട്ടറി ഡമാസ്റ്റൻ, മെമ്പർ സെക്രട്ടറി മധു, അക്കൗണ്ടന്റ് ലീജ, കുടുംശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.