കുറയുന്നുവെന്ന് റേഷൻ വ്യാപാരികൾ
കൊല്ലം: ഓണം അടുത്തിട്ടും റേഷൻ കടകളിലൂടെ ആവശ്യാനുസരണം പച്ചരി വിതരണത്തിന് എത്തുന്നില്ലെന്ന് ഉപഭോക്താക്കളുടെയും റേഷൻ കട ഉടമകളുടെയും പരാതി. എന്നാൽ ആവശ്യത്തിന് പച്ചരി എത്തിച്ചിട്ടുണ്ടെന്നും വിതരണം നടക്കുന്നുണ്ടെന്നുമാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തെ കർഷകരിൽ നിന്ന് ഏറ്റെടുക്കുന്ന നെല്ല് കുത്തിയെടുക്കുന്ന കുത്തരിയാണ് റേഷൻ വിതരണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് കൂടുതലായി സംഭരിക്കുന്നത്. ശേഷിക്കുന്ന വിതരണത്തിനായാണ് എഫ്.സി.ഐയെ ആശ്രയിക്കുന്നത്. എഫ്.സി.ഐയിൽ നിന്ന് പുഴുക്കലരിക്ക് ആനുപാതികമായി മാത്രമേ പച്ചരി ലഭിക്കൂ. ഇതോടെ ഓണക്കാലത്ത് കൂടുതൽ പച്ചരി ആവശ്യപ്പെട്ടെത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം നൽകാനുള്ള സ്റ്റോക്ക് റേഷൻ കടകളിൽ ഉണ്ടാകാറില്ല.
ആഗസ്റ്റിലെ റേഷൻ വിഹിതത്തിനൊപ്പം കേന്ദ്ര സർക്കാരിന്റെ പ്രത്യേക വിഹിതവും സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റും ഉപഭോക്താക്കൾക്ക് ലഭിക്കും. മഞ്ഞ, പിങ്ക് കാർഡുകൾക്ക് കേന്ദ്ര വിഹിതത്തിനൊപ്പം ഒരു കിലോ പയർ കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും പലയിടത്തും വിതരണത്തിന് പയർ എത്തിയില്ല.
ആഗസ്റ്റിലെ റേഷൻ വിഹിതം
1. അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ് )
അരി: 30 കിലോ
ഗോതമ്പ്: 5 കിലോ
(സൗജന്യം)
പഞ്ചാസാര: 1 കിലോ (21 രൂപ)
കേന്ദ്ര വിഹിതം (സൗജന്യം)
ഓരോ അംഗത്തിനും അരി: 4 കിലോ
ഗോതമ്പ്: 1 കിലോ
പയർ/കടല: 1 കിലോ
2. മുൻഗണനാ വിഭാഗം (പിങ്ക് കാർഡ് )
ഓരോ അംഗത്തിനും അരി: 4 കിലോ
ഗോതമ്പ്: 1 കിലോ (2 രൂപ നിരക്കിൽ)
കേന്ദ്ര വിഹിതം (സൗജന്യം)
ഓരോ അംഗത്തിനും അരി: 4 കിലോ
ഗോതമ്പ്: 1 കിലോ
പയർ/കടല: 1 കിലോ
3. പൊതുവിഭാഗം സബ്സിഡി (നീല കാർഡ് )
ഓരോ അംഗത്തിനും അരി: 2 കിലോ (4 രൂപാ നിരക്കിൽ)
ആട്ട: 1-3 കിലോ (17 രൂപ നിരക്കിൽ)
സ്പെഷ്യൽ അരി: 10 കിലോ (15 രൂപ നിരക്കിൽ)
4. പൊതു വിഭാഗം (വെള്ള കാർഡ് )
അരി: 5 കിലോ (10.90 രൂപ നിരക്കിൽ)
ആട്ട: 1- 3 കിലോ (17 രൂപ നിരക്കിൽ)
സ്പെഷ്യൽ അരി: 10 കിലോ (15 രൂപ നിരക്കിൽ)
(പച്ചരിയുടെ വിതരണം ലഭ്യത അനുസരിച്ച്)
''
റേഷൻ കടകൾ വഴി ആവശ്യത്തിന് പച്ചരി വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ലഭ്യതയുടെ കുറവില്ല.
സിവിൽ സപ്ലൈസ് വകുപ്പ്
''
ഓണക്കാലത്ത് റേഷൻ കടകൾ വഴിയുള്ള പച്ചരി വിഹിതം വർദ്ധിപ്പിക്കണം. പൊതു വിപണിയിൽ വില കൂടുതലാണ്.
ഉപഭോക്താക്കളും റേഷൻ കട ഉടമകളും