raghunath-54

എഴുകോൺ: പ്രവാസിയെ മസ്കറ്റിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ ചിറ്റാകോട് മുകളുവിള വീട്ടിൽ രഘുനാഥനാണ് (54) മരിച്ചത്. 9ന് രാവിലെ മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത മുറിയിലെ സുഹൃത്താണ് സംഭവം കണ്ടത്. തുടർന്ന് പൊലീസിലും വീട്ടുകാരെയും അറിയിച്ചു. സംസ്‍കാരം 15ന്‌ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: താമരവല്ലി. മക്കൾ: രാഹുൽനാഥ്, രഞ്ജുനാഥ്.