പുനലൂർ: സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗമായി ഇടമൺ വെള്ളിമല സ്വദേശിയും അദ്ധ്യാപകനുമായ റെനി ആന്റണി ചുമതയേറ്റു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്ററും പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപകനുമായിരുന്നു. പിറവന്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് സജി റെഡോൾഫ് ഭാര്യയാണ്.