photo
കത്തിനശിച്ച വീടിന്റെ അടുക്കള

കൊട്ടാരക്കര: വാളകം അണ്ടൂരിൽ വീടിന് തീ പിടിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. അണ്ടൂർ പെരുമ്പയിൽ കാവ്യവിലാസത്തിൽ ദിനേശന്റെ വീടിനാണ് തീ പിടിച്ചത്. തീ പിടിച്ച വീട്ടിനുള്ളിൽ നിന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിയാനുള്ള ശ്രമത്തിനിടെയാണ് ദിനേശന് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മണ്ണെണ്ണ വിളക്കിൽ നിന്ന് വിറകിൽ തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

മൊബൈൽ ഫോൺ, ഫ്രിഡ്ജ്, ടിവി, കിടക്ക, കുട്ടികളുടെ പാഠപുസ്തകം, വസ്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, വയറിംഗ് സംവിധാനങ്ങൾ എന്നിവ കത്തി നശിച്ചു. ഫയർഫോഴ്സ് വാഹനത്തിന് വീടിനടുത്തേക്ക് വരാൻ കഴിയാഞ്ഞത് നാശനഷ്ടം വർദ്ധിപ്പിച്ചു. നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്.