covid-positive

 ടൗൺ വാർഡ് കണ്ടെയ്ൻമെന്റ് സോണായി

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിൽ ഇന്നലെ സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിൽ നിന്നെത്തിയ കല്ലുവാതുക്കൽ സ്വദേശിയായ യുവാവിൽ നിന്നാണ് ബന്ധുക്കളും അയൽവാസികളുമായ അഞ്ച് പേർക്ക് രോഗം വ്യാപിച്ചത്. 33 പേരുടെ ആന്റിജൻ പരിശോധന നടത്തിയതിൽ നിന്നാണ് രോഗികളെ തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പഞ്ചായത്തിലെ ടൗൺ വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാമ്പുറം സ്വദേശിയായ അങ്കണവാടി ടീച്ചർക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. മുട്ടപ്പാം ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾക്കും രോഗം സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്നാണ് ഇവർക്ക് രോഗബാധയേറ്റത്. ഇവർ സന്ദർശിച്ച പാരിപ്പള്ളി കാനറാ ബാങ്കും എ.ടി.എമ്മും പൊലീസ് അടച്ചുപൂട്ടി. കുളമടയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ യുവാവിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാൾ സന്ദർശിച്ച കുളമടയിലെ വ്യാപാര സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു.