pocket

 ലാഭത്തിലും കൈയിട്ടുവാരൽ

കൊല്ലം: കൊവിഡ് ആഘാതങ്ങൾക്കൊപ്പം സർക്കാർ കരിനിയമങ്ങൾ കൂടി അടിച്ചേൽപ്പിച്ചതോടെ സർക്കാർ കരാറുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. നിർമ്മാണ പ്രവർത്തനങ്ങൾ പോയിട്ട് കുടുംബ ചെലവ് പോലും വഹിക്കാനാകാത്ത അവസ്ഥയിലാണ് പലരും.

ലോക്ക് ഡൗൺ അവസാനിച്ചതോടെ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും മടങ്ങിയെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പണിക്കാരെയും കിട്ടുന്നില്ല. ഉള്ള തൊഴിലാളികളെ വച്ച് പണി തുടങ്ങാമെന്ന് കരുതുമ്പോൾ നിർമ്മാണ സാമഗ്രികളും ലഭിക്കുന്നില്ല. ഇതിന് പുറമേ ക്രഷർ ഉത്പന്നങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. സിമന്റ് വിലയും റോക്കറ്റ് പോലെ ഉയരുന്നു.

നിലവിലെ സാഹചര്യങ്ങളും കരാറുകാരുടെ പ്രതിസന്ധിയും ബോദ്ധ്യമുണ്ടായിട്ടും കാലാവധിക്കുള്ളിൽ പണി പൂർത്തിയാകാത്തതിന് പൊതുമരാമത്ത് വകുപ്പും മറ്റ് വകുപ്പുകളും മനഃസാക്ഷിയില്ലാതെയാണ് കരാറുകാരിൽ നിന്ന് പിഴ ഈടാക്കുന്നത്.

ലോക്ക് ഡൗൺ കാലമടക്കം പരിഗണിച്ച് എല്ലാ നിർമ്മാണ പ്രവൃത്തികൾക്കും ആറുമാസം കൂടി കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർ നട്ടം തിരിയുകയാണ്. എഗ്രിമെന്റ് വയ്ക്കുന്നത് അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഓഫീസിൽ പ്രവേശിക്കാൻ പോലും അനുവദിക്കുന്നില്ല.

കൊല്ലം കോർപ്പറേഷനിൽ കൊവിഡിന് മുൻപ് പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ല് പോലും തയ്യാറാക്കി ട്രഷറിയിൽ നൽകുന്നില്ല. ഇതിനിടയിൽ കരാറുകാർക്കുള്ള ലാഭ വിഹിതത്തിൽ നിന്ന് 5 ശതമാനം വെട്ടിച്ചുരുക്കി. ലാഭ നിരക്ക് വർദ്ധനവും മരവിപ്പിച്ചു. ഇതോടെ കടുത്ത പ്രതിസന്ധിയാണ് കരാറുകാർ നേടിരുന്നത്.

''

പരിഹാരം കണ്ടില്ലെങ്കിൽ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവച്ച് സമരത്തിലേക്ക് പോകും.

ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ്

അസോ. ജില്ലാ കമ്മിറ്റി

കരാറുകാർക്കുള്ള ലാഭ വിഹിതം

നേരത്തെ: ടെണ്ടർ തുകയുടെ 15 %

ഇപ്പോൾ: 10%

സിമന്റ് വില (ചാക്കിന്)

ലോക്ക് ഡൗണിന് മുൻപ്: 350 രൂപ

ഇപ്പോൾ: 450 രൂപ

മെറ്റിൽ വില (മുക്കാൽ ഇഞ്ച്, ക്യുബിക്ക് അടി)

നേരത്തെ: 40 രൂപ

ഇപ്പോൾ: 45-50 രൂപ