thodiyoor-temple

തൊടിയൂർ: ക്ഷേത്രവളപ്പിൽ കടന്നുകയറി പട്ടാപ്പകൽ വിഗ്രഹം അടിച്ചു തകത്തു. തൊടിയൂർ മുഴങ്ങോടി കുറ്റിനാക്കാല ശ്രീ ദക്ഷിണകാശി ദിവ്യക്ഷേത്രവളപ്പിലെ മാടൻ സ്വാമി ഉപ ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായത്. ശിലാ പ്രതിഷ്ഠ, കാണിക്കവഞ്ചി, നിലവിളക്ക് എന്നിവയാണ് അടിച്ചു തകർത്തത്. വ്യാഴാഴ്ച പകൽ രണ്ടിനും നാലിനും മദ്ധ്യേയാണ് ആക്രമണം നടന്നത്. വിഗ്രഹം അടിച്ചു തകർത്ത നിലയിൽ കണ്ട പരിസരവാസിയായ സ്ത്രീയാണ് ക്ഷേത്ര ഭാരവാഹികളെ സംഭവം അറിയിച്ചത്. ഉടൻ തന്നെ കരുനാഗപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘവും ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു വടി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. പൊലീസ് നായ ക്ഷേത്ര പരിസരത്ത് ചുറ്റിത്തിരിഞ്ഞെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.