കുളത്തൂപ്പുഴ: കൊവിഡ് വ്യാപനത്തെതുടർന്ന് കണ്ടെയ്ൻമെന്റ് സോണായ കുളത്തൂപ്പുഴയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടംകൂടുന്നു.കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്ന് വാങ്ങാനായി കഴിഞ്ഞ ദിവസം വലിയ ആൾക്കൂട്ടം എത്തിയത് അധികൃതരെ ആശങ്കയിലാക്കി. ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗികൾക്കുള്ള മരുന്ന് വിതരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമായി നിജപ്പെടുത്തിയതുമൂലമാണ് ജനതിരക്ക് കൂടുവാൻ കാരണമെന്ന് രോഗികൾ പറഞ്ഞു.