uthra-case

കൊ​ല്ലം: അ​ഞ്ചൽ ഉത്ര കൊലക്കേ​സിൽ ഭർ​ത്താ​വ് സൂ​ര​ജി​നെ​ ഒന്നാം പ്രതിയാക്കിയും പാമ്പിനെ കൈമാറിയ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയും പുനലൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോ​ട​തി​യിൽ ക്രൈംബ്രാഞ്ച് കു​റ്റപ​ത്രം സ​മർ​പ്പി​ച്ചു. റിമാൻഡിൽ കഴിയുന്ന സൂരജിന്റെ പിതാവ് സു​രേ​ന്ദ്ര​പ്പ​ണി​ക്ക​രെയും ചില ബന്ധുക്കളെയും പ്രതിയാക്കിയുള്ള രണ്ടാം കുറ്റപത്രം വൈകാതെ സമർപ്പിക്കും. പൊ​ലീ​സി​ന്റെ പ്ര​ഥ​മ വി​വ​ര റി​പ്പോർ​ട്ടിൽ പാമ്പിനെ നൽകിയ സു​രേ​ഷ് ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു. കഴിഞ്ഞ മേയ് ആറിനായിരുന്നു കൊലപാതകം.82 ദിവസംകൊണ്ട് അന്വേഷണം നടത്തി തയ്യാറാക്കിയ 1200 പേ​ജു​ള്ള കു​റ്റപ​ത്രം കൊ​ട്ടാ​ര​ക്ക​ര റൂ​റൽ ക്രൈം ബ്രാ​ഞ്ച് ഡിവൈ.എ​സ്.പി എ. അ​ശോ​ക​നാ​ണ് കോടതിയിൽ സ​മർ​പ്പി​ച്ച​ത്.

അ​ടൂർ പ​റ​ക്കോ​ട് സ്വ​ദേ​ശി സൂ​ര​ജ് (27) ഗൂ​ഢാ​ലോ​ച​ന ന​ട​ത്തിയാണ് അ​ഞ്ചൽ ഏ​റം വിഷു (വെ​ള്ള​ശേ​രി) വീ​ട്ടിൽ ഉ​ത്രയെ (25) പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെന്ന് കുറ്റപത്രത്തിൽ പറയുന്നു. വി​വാ​ഹത്തിന് ഉത്രയ്ക്ക് വീട്ടുകാർ നൽകിയ സ്വർ​ണ​വും മറ്റ് വ​സ്​തു​വ​ക​ക​ളും ത​ട്ടി​യെ​ടു​ക്കുകയായിരുന്നു ലക്ഷ്യം.

ഐ.പി.സി 326, 307, 302, 201 എന്നീ വ​കു​പ്പു​കൾ പ്രകാരം മാ​ര​ക​മാ​യി പ​രി​ക്കേൽ​പ്പി​ക്കൽ, കൊ​ല​പാ​ത​ശ്ര​മം, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്കൽ എ​ന്നിവയാണ് കുറ്റങ്ങൾ.
250 സാ​ക്ഷി​കൾ, 350 രേഖകൾ, 50 രാ​സ പ​രി​ശോ​ധ​നാ ഫ​ല​ങ്ങൾ എ​ന്നി​വ​യും പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ക്കു​ന്ന രം​ഗം ഡെ​മ്മി ഉ​പ​യോ​ഗി​ച്ച് പു​ന​രാ​വി​ഷ്​ക​രി​ക്കു​ന്ന സി.ഡി​യും കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

കേസ് വഴി

''സൂ​ര​ജി​ന്റെ അച്ഛൻ സു​രേ​ന്ദ്ര​പ്പ​ണി​ക്ക​രെ ജൂ​ണിൽ ക്രൈം ബ്രാ​ഞ്ച് അ​റ​സ്റ്റ്‌​ ചെ​യ്​തി​രു​ന്നു. ഇ​യാ​ളെ​യും മ​റ്റു​ള്ള​വ​രെ​യും പ്ര​തി​യാ​ക്കി ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം സ​മർ​പ്പി​ക്കും.

-എ​സ്.ഹ​രിശ​ങ്കർ

കൊ​ല്ലം റൂ​റൽ എ​സ്.പി

ജന്തുവിനെ ആയുധമാക്കിയ ആദ്യകൊലപാതകം

കൊല്ലം: ജന്തുവിനെ ആയുധമാക്കി സംസ്ഥാനത്ത് നടന്ന ആദ്യകൊലപാതകമാണ് അഞ്ചൽ സ്വദേശി ഉത്രയുടേത്.

അന്വേഷണ സംഘത്തിന് പാമ്പുകളുടെ പ്രകൃതംവരെ പഠിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടി വന്നു. ചത്ത പാമ്പിന്റെ അവശിഷ്ടം അടക്കം കോടതിയിൽ തെളിവായി വരുന്നതും സംസ്ഥാനത്ത് ആദ്യമായിരിക്കും. ഉത്തർപ്രദേശിൽ പാമ്പിനെ ഉപയോഗിച്ച് നടത്തിയ രണ്ട് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമഗ്രമായ അന്വേഷണം നടന്നിട്ടില്ല. അടൂരിലെ വീട്ടിൽ വച്ച് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കുന്നതിന് തൊട്ടുമുൻപും പിന്നീട് അഞ്ചലിലെ വീട്ടിൽ വച്ച് മൂർഖനെ ഉപയോഗിച്ച് കടിപ്പിക്കുന്നതിന് മുൻപും രണ്ട് ഇഴജന്തുകളുടെയും സ്വഭാവം സംബന്ധിച്ച് സൂരജ് ഗൂഗിളിൽ നടത്തിയ തെരച്ചിലിന്റെ വിവരങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്ന ജാറും അതിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും നിർണായകമാണ്. പാമ്പുകളെ ഉപയോഗിച്ചുള്ള വീഡിയോ യൂ ട്യൂബിൽ ഇടാനെന്ന് വിശ്വസിപ്പിച്ചാണ് സുരേഷിൽ നിന്ന് ആദ്യം അണലിയെ വാങ്ങിയത്. കൈമാറുമ്പോൾ സുരേഷ് അണലിയെ വച്ച് നടത്തിയ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സൂരജിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. അണലിയും തെളിവ് ആദ്യശ്രമത്തിൽ, അടൂരിലെ വീടിന്റെ രണ്ടാം നിലയിൽ ഉത്ര ഉറങ്ങിക്കിടക്കുമ്പോഴാണ് അണലിയെ കൊണ്ട് കടിപ്പിച്ചത്. കേരളത്തിൽ കണ്ടുവരുന്ന അണലി മുകളിലേക്ക് ഇഴയാറില്ല. മുകളിലേക്ക് ഇഴയാത്ത അണലിയെ രണ്ടാംനിലയിൽ എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ സമർത്ഥിക്കുന്നത്. വാവയടക്കം 4 പാമ്പ് വിദഗ്ദ്ധർ സാക്ഷികൾ വാവ സുരേഷ്, മാവിഷ്, ലോറൻസ് എന്നീ പ്രമുഖ പാമ്പ് പിടുത്തക്കാരും വനം വകുപ്പ് അസി. ഡയറക്ടർ നൗഷാദും കേസിലെ സാക്ഷികളാണ്.