ഏരൂർ:സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന തണൽവീഥി പദ്ധതിയുടെ ആദ്യഘട്ടം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രഞ്ജുസുരേഷ് അദ്ധ്യക്ഷയായി.മലയോര മേഖലകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന മലയോര ഹൈവേ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിയ്ക്കുന്ന പദ്ധതിയുടെആദ്യഘട്ടമാണ് അഞ്ചൽ -കുളത്തൂപ്പുഴ ഭാഗത്ത് തുടങ്ങിയത്. ചടങ്ങിൽ ഏരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഷാഷിബു,കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി,ഏരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആർ.രാജീവ്,ഏരൂർ സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് ഡി.വിശ്വസേനൻ തുടങ്ങിയ ജനപ്രതിനിധികൾ,സാമൂഹ്യ വനവത്ക്കരണ വിഭാഗം അഡീഷണൽ പ്രൻസിപ്പൽ ചീഫ്ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ്കുമാർ,ദക്ഷിണമേഖല സാമൂഹ്യ വനവത്ക്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ഐ.സിദ്ദിക്ക് തുടങ്ങിയവർ പങ്കെടുത്തു.