2018 മാർച്ച് 25- ഉത്രയും സൂരജും തമ്മിലുള്ള വിവാഹം. വിവാഹ സമ്മാനം- 98 പവൻ സ്വർണം, 5 ലക്ഷം രൂപ, മാരുതി ബലനോ കാർ.
2019 ഏപ്രിൽ 16- മകൻ ജനിച്ചു. ഉത്രയുടെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കി സൂരജ് പ്രതിമാസം 8000 രൂപ വീതം വാങ്ങിത്തുടങ്ങി. പല ആവശ്യങ്ങൾ പറഞ്ഞ് പലപ്പോഴായി 15 ലക്ഷത്തോളം രൂപ കൈക്കലാക്കി.
2020 ജനുവരി- പീഡനം സഹിക്കാനാകാതെ വന്നതോടെ ഉത്രയെ തിരികെ കൊണ്ടുവരാൻ വീട്ടുകാർ തീരുമാനിച്ചു. ഇതോടെ ഇനി ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്ന് സൂരജ് ഉറപ്പുനൽകി. വിവാഹ മോചനം നേടിയാൽ സ്വത്തുക്കൾ തിരികെ നൽകേണ്ടി വരുമെന്നതിനാൽ കൊല്ലാൻ തീരുമാനിച്ചു.
ഫെബ്രുവരി- പാമ്പ് പിടിത്തക്കാരൻ സുരേഷ് സൂരജിന്റെ പറക്കോടുള്ള വീട്ടിലെത്തി അണലിയെ കൈമാറി
മാർച്ച് 2 രാത്രി - ഉത്രയുടെ കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു.പുലർച്ചെ മൂന്നോടെ സ്ഥിതി ഗുരുതരമായപ്പോൾ ആശുപത്രിയിലെത്തിച്ചു
ഉത്ര തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം ഐ.സി.യുവിൽ ഉൾപ്പെടെ 51 ദിവസം കിടന്നു
ഏപ്രിൽ 22- ഉത്ര അഞ്ചലിലെ കുടുംബ വീട്ടിലെത്തി.
മേയ് 6ന് വൈകിട്ട് - ബാഗിനുള്ളിലെ കുപ്പിയിൽ മൂർഖനുമായി സൂരജ് ഉത്രയുടെ വീട്ടിലെത്തി
മേയ് 7- ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ ഒന്നോടെ ഇടതുകൈത്തണ്ടയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചു. പാമ്പ് അലമാരയുടെ ഭാഗത്ത് ഒളിച്ചു
രാവിലെ വൈകി ഉണരുന്ന ശീലമുള്ള സൂരജ് രാവിലെ ആറോടെ വീടിന് പുറത്തിറങ്ങി. 10 മിനിട്ട് കഴിഞ്ഞ് അമ്മ മണിമേഖല വന്ന് വിളിക്കുമ്പോൾ ഉത്ര അബോധാവസ്ഥയിൽ
ബോധരഹിതയായി കിടക്കുന്ന ഉത്രയുമായി ബന്ധുക്കൾക്കൊപ്പം സൂരജും അഞ്ചലിലെ ആശുപത്രിയിലേക്ക്
പാമ്പ് കടിച്ചതാണെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ഉത്രയുടെ സഹോദരനൊപ്പം സൂരജും വീട്ടിലെത്തി കിടപ്പുമുറിയിൽ മൂർഖനെ കണ്ടെത്തി തല്ലിക്കൊല്ലുന്നു. അപ്പോഴേക്കും ഉത്രയുടെ മരണം സ്ഥിരീകരിച്ചു.
അഞ്ചലിലെ കുടുംബ വീട്ടിൽ സംസ്‌കാരം. മരണാനന്തര ചടങ്ങുകളിൽ ഉടനീളം സങ്കടവും നിലവിളിയും അഭിനയിച്ച് സൂരജ് പങ്കെടുത്തു
മേയ് 7 - അസ്വാഭാവിക മരണത്തിന് അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
മേയ് 18- സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഉത്രയുടെ അച്ഛന്റെ പരാതി
അന്വേഷണ ചുമതല റൂറൽ ക്രൈംബ്രാഞ്ച് എ.സി.പി എ.അശോകന്
മേയ് 23- കൊല നടത്തിയത് സൂരജാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു
മേയ് 24- വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സൂരജ്, ചാവരുകാവ് സുരേഷ് എന്നിവർ അറസ്റ്റിൽ
മേയ് 25- പ്രതികളെ ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. താനല്ല കൊല നടത്തിയതന്നെ സൂരജിന്റെ നിലവിളി അഭിനയം.
ജൂൺ 1 - ഗാർഹിക പീഡനത്തിനും ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിനും സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ
ജൂലായ് 14 - പറക്കോട്ടെ വീട്ടിൽ വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സൂരജ് വെളിപ്പെടുത്തി
ജൂലായ് 29- രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കി. എതിർപ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടർന്നാണ് നടപടി.
ആഗസ്റ്റ് 14 - പുനലർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ സൂരജ് മാത്രമാണ് പ്രതി.