കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നജീബ് മണ്ണേലിനെ ഡി.സി.സി ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നജീബ്, കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കെ.എസ്.യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ നജീബ് വൈസ്‌മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണറായും പ്രവർത്തിക്കുന്നുണ്ട്.