പുത്തൂർ: ഓണത്തോടനുബന്ധിച്ച് പുത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണം എർപ്പെടുത്തി. റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദേശത്തെ തുടർന്ന് 22 മുതൽ 30 വരെപുത്തൂർ പൊലീസാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുത്തുർ പോലീസ് സ്റ്റേഷനിൽ നടന്ന യോഗം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ശ്രീകല, സി.ഐ. എസ്.അരുൺ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ രാജീവൻ, ഗതാഗത പരിഷ്‌കരണ നിർവാഹക സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, തൊളിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നിയന്ത്രണങ്ങൾ
ആലയ്ക്കൽ മുതൽ ബഥനി ജംഗ്‌ഷൻ വരെയാണ് നിയന്ത്രണം . മണ്ഡപം മുതൽ പെരിങ്ങോട്ടപ്പൻ ക്ഷേത്രംവരെയും മാറാനാട് റോഡിൽ കുമ്പഴ ക്ഷേത്രം വരെയും ചീരങ്കാവ് റോഡിൽ ചാലിൽ ഭാഗംവരെയും വാഹന പാർക്കിംഗ് അനുവധിക്കില്ല. ടൗണിൽ രാവിലെ 9 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മുതൽ 7വരെയും ചരക്ക് വാഹനങ്ങൾ ലോഡെറക്കാൻ പാടില്ല. ടൗണിൽ തെരുവ് കച്ചവടം നിയന്ത്രിക്കും. ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാർഡൻമാരുടെയും വാളണ്ടിയർമാരുടെയും സേവനം ലഭ്യമാക്കും.കച്ചവട കേന്ദ്രങ്ങളിൽ ഒരു സമയം5 പേർ കുടുതൽ കൂടുവാൻ പാടില്ല. കടകളിൽ വലവിര പട്ടിക നിർബന്ധമാക്കും. പുത്തൂർ ചന്തയിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി.