viwabharan-n-90

കൊല്ലം: ആദ്യകാല കമ്മ്യൂണിസ്റ്റും വിപ്ളവ ഗായകനുമായിരുന്ന വെളിയം കൊട്ടറ തച്ചക്കോട് മുതിരവിള വീട്ടിൽ എൻ.വിശ്വംഭരൻ (90) നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെളിയം മേഖലയിലെ പ്രധാന സംഘാടകനായിരുന്നു. കാക്കനാടൻ, വി.സാംബശിവൻ എന്നിവർക്കൊപ്പം വിദ്യാർത്ഥി സംഘടനാരംഗത്തും സജീവമായിരുന്നു. പൂയപ്പള്ളി പഞ്ചായത്ത് ഓഫീസിൽ എക്സി. ഓഫീസറായി ദീർഘനാൾ സേവനം അനുഷ്ഠിച്ചു. ഭാര്യ: കെ. സരോജിനി (റിട്ട.അദ്ധ്യാപിക). മക്കൾ: വി.സോണി, വി.റാണി (അദ്ധ്യാപിക, ഗവ.എച്ച്.എസ്, പൂയപ്പള്ളി), വി.എസ്.അനിൽ (വിമുക്തഭടൻ). മരുമക്കൾ: എസ്.ലതിക, ടി.പ്രേംകുമാർ (വിമുക്തഭടൻ), പി.പ്രീത (അദ്ധ്യാപിക, എസ്.എൻ പബ്ളിക് സ്കൂൾ, വടക്കേവിള).