കൊല്ലം : ശക്തികുളങ്ങര റോട്ടറി ക്ലബ് വിക്ടോറിയ ആശുപത്രിയിലേക്ക് സംഭാവന ചെയ്ത കൊവിഡ് പരിശോധനാ കിയോസ്കിന്റെ ഉദ്ഘാടനം അഡ്വ. കെ സോമപ്രസാദ് എം.പി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. നിക്കോളാസ് ക്രിസ്റ്റി, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, ആർ.എം.ഒ ഡോ. അനു ജെ. പ്രകാശ്, അസിസ്റ്റന്റ് ഗവർണർ കെ. മോഹനൻ, ഡോ. മാനുവൽ പീരീസ് ജോയി അഗസ്റ്റിൻ, രാധാകൃഷ്ണൻ, ജേക്കബ് അലക്സ്, മനോജ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.