പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര ജംഗ്ഷനിൽ അപകട ഭീക്ഷണി ഉയർത്തി നിന്ന മുത്തശി മരം മുറിച്ച് നീക്കി.ചാലിയക്കര ജംഗ്ഷനിലെ മൂന്ന് റോഡുകൾ ഒന്നിക്കുന്ന കവലയുടെ മദ്ധ്യഭാഗത്ത് അപകട ഭീക്ഷണി ഉയർത്തി നിന്ന കൂറ്റൻ ഉറക്കം തൂങ്ങി മരമാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഇന്നലെ മുറിച്ച് നീക്കിയത്.പ്രായധിക്യത്തെ തുടർന്ന് വേരുകൾ തെളിഞ്ഞ് അപടവാസ്ഥയിൽ നിന്ന കൂറ്റൻ മരത്തിന്റെ രണ്ട് വശങ്ങളിലൂടെയായിരുന്നു 11കെ.വി.വൈദ്യുതി ലൈനുകൾ കടന്ന് പെയ്ക്കൊണ്ടിരുന്നത്. ഇത് കൂടാതെ ജംഗ്ഷനിലെ വ്യാപാരികൾക്കും, കാൽ നടയാത്രക്കാർക്കും മുത്തശി മരം കനത്ത ഭീക്ഷണിയായി മാറിയിരുന്നു.ഇത് കണക്കിലെടുത്ത് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു.