തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയാണ് ദിനാചരണം നടന്നത്.
രാവിലെ 8ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചെയർമാൻ കളരിക്കൽ ജയപ്രകാശ് ദേശീയ പതാക ഉയർത്തി.
ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.