photo
കൊല്ലം തീരദേശത്തെ കൈക്കുളങ്ങര നമ്പർ അങ്കണവാടി കെട്ടിടവും കമ്മ്യൂണിറ്റി ഹാളും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം: തീരദേശത്തെ കുരുന്നുകൾക്കായി നിർമ്മിച്ച കൈക്കുളങ്ങര 92-ാം നമ്പർ ഹൈടെക് അങ്കണവാടിയും ഒപ്പമുള്ള കമ്മ്യൂണിറ്റി ഹാളും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ ഷീബ ആന്റണി, എം.എ. സത്താർ, ഗിരിജാസുന്ദരൻ എന്നിവർ പങ്കെടുത്തു.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാടി തീരദേശ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്. ഒക്ടോബർ 27ന് 'വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി തീരദേശ അങ്കണവാടി' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു കെട്ടിട നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. പ്രവർത്തനരഹിതമായ അവയർനസ് സെന്ററിന്റെ കെട്ടിടം നിൽക്കുന്ന ഭൂമി അങ്കണവാടിക്കായി അനുവദിക്കുകയും കോർപ്പറേഷൻ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയുമായിരുന്നു.