കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. കെ.വി. സനൽകുമാർ പതാക ഉയർത്തി. സെക്രട്ടറി സലിം നാരായണൻ, പബ്ലിക് ഇമേജസ് ഡയറക്ടർ ഡോ. ഷിബു ഭാസ്‌കരൻ, ട്രഷറർ എസ്. നാഗരാജ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ ഡി. വിനോദ് കുമാർ, വികസനസമിതി പ്രസിഡന്റ് പട്ടത്താനം സുനിൽ, പി.ടി.എ പ്രസിഡന്റ് അസീന തുടങ്ങിയവർ പങ്കെടുത്തു.