കരുനാഗപ്പള്ളി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങ് ദേശീയ പതാക ഉയർത്തി ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ഷിബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് താര, സലിം അമ്പീത്തറ, ഉണ്ണിക്കൃഷ്ണപിള്ള, ബാവിസ് വിജയൻ, റജി, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തക സിസ്റ്റർ ശ്രീദേവിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇടക്കുളങ്ങര പുന്നമൂട് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാചരണം എസ്. ഷിഹാബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സൈക്കിൾ ഗ്രാമം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ഗ്രാമം ഭാരവാഹികളായ നാസർ പോച്ചയിൽ, നൗഷാദ് തേവറ, വി. ബാബു, അബ്ദുൽ വഹാബ്, വർഗീസ് മാത്യു കണ്ണാടി, അബ്ദുൽ സലാം മൗലവി, ജോബ് എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ കെ.ബി. ഉമേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക മേരി ടി. അലക്‌സ്, ഷാജഹാൻ, രാജധാനി, എൻ.സി.സി ഓഫീസർമാരായ വി.ജി. ബോണി, എച്ച്. സതീഷ്, എസ്. ശിവ, കെ.സി. ജയശ്രീ എന്നിവർ സംസാരിച്ചു. ചെറിയഴീക്കൽ ഗാന്ധിയൻ ബാലയുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പരിപാടി കെ.എസ്. കമറുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്തു. കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.