covid

കൊല്ലം: ജില്ലയിൽ കൊവിഡ് ഗ്രാഫ് ഇടയ്ക്കൊന്ന് താഴ്ന്ന് വീണ്ടും കുതിച്ചുയരുന്നു. ജൂലായിലെ അവസാന ആഴ്ചയിലാണ് ജില്ലയിൽ കൊവിഡ് വ്യാപനം അല്പമൊന്ന് താഴ്ന്നത്. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും പല കേന്ദ്രങ്ങളിലും വ്യാപകമായി പടരുകയാണ്.

ജൂലായ് പകുതിയോടെയാണ് ജില്ലയിൽ പ്രാദേശിക വ്യാപനം വർദ്ധിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ലോറി ഡ്രൈവർമാരുമായി സമ്പർക്കം പുലർത്തിയ മത്സ്യക്കച്ചവർക്കാർ വഴിയായിരുന്നു രോഗ വ്യാപനം. ആ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ രോഗം വലിയ അളവിൽ നിയന്ത്രണ വിധേയമായി. ഇപ്പോൾ പുതിയ സ്ഥലങ്ങളിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമീപ ദിവസങ്ങളിൽ കൊല്ലം നഗരത്തിലും കൂടുതലായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും കൊവിഡ് വ്യാപനത്തിന്റെ കൃത്യമായ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

പലയിടങ്ങളിലും രോലക്ഷണങ്ങളുമായി ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാകുമ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണ് വ്യത്യസ്ഥ കേന്ദ്രങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കൊവിഡ് ജില്ലയിൽ

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 2,571

പ്രാദേശിക വ്യാപനം: 1,850

അന്യദേശങ്ങളിൽ നിന്നെത്തിയവർ: 721

രോഗ സ്ഥിരീകരണം

16ന്: 81

15ന് 91

14ന് 75

13ന് 74

12ന് 5

11ന് 25

10ന് 41