navas
ശൂരനാട് തെക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ പദവി പ്രഖ്യാപന ചടങ്ങ് കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ജില്ലയിലെ ആദ്യത്തെ ഖരമാലിന്യ ശുചിത്വ ഗ്രാമ പഞ്ചായത്തായി ശൂരനാട് തെക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്റെ മാനദണ്ഡങ്ങൾ കൈവരിച്ചതിനാലാണ് പ്രഖ്യാപനം. കൊവിഡ് മാനദണ്ഡം പാലിച്ച് പഞ്ചായത്ത് ഓഫീസിൽ നടന്ന ശുചിത്വ പ്രഖ്യാപന ചടങ്ങ് കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ശുചിത്വമിഷൻ, ഹരിത കേരളമിഷൻ, ഹരിത കർമസേനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതു ഇടങ്ങളിലെ മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റും സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി അറിയിച്ചു.