കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 12-ാം വാർഡിൽ രണ്ടു പേർക്കും 13, 31, 34 വാർഡുകളിലായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൊടിയൂരിൽ ഒരു വീട്ടിലെ 5 പേരുൾപ്പെടെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുത്തൻതെരുവിലെ വാഹന ഷോറൂമിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. തഴവയിൽ കഴിഞ്ഞ ദിവസം രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പരിശോധന കർശനമാക്കും
ഓണക്കാലമായതോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പടെ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.