ചാത്തന്നൂർ: കല്ലുവാതുക്കൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിരമിച്ച സൈനികരെ ആദരിച്ചു. ശൗര്യചക്ര മധുസൂദനൻ പിള്ള ദേശീയ പതാക ഉയർത്തി. വിരമിച്ച സൈനികരായ ശശിധരൻ നായർ, മധുസൂദനൻ നായർ, സോമൻപിള്ള സുനിൽകുമാർ, വിജയകുമാർ, രാധാകൃഷ്ണപിള്ള എന്നിവർ പതാക വന്ദനം നടത്തി.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. പത്മാലയം രാധാകൃഷ്ണൻ, ബി. സുനിൽകുമാർ, രാമചന്ദ്രൻ പിള്ള, ആർ.ഡി. ലാൽ, രാജേന്ദ്രൻ നായർ, ആൽപ്പാട് ശശി, ഭൂമിക്കാരൻ ജെ.പി. രാമചന്ദ്രൻപിള്ള, കബീർ തുടങ്ങിയവർ സംസാരിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്നേഹാശ്രമത്തിലേക്ക് മൂതല തേവര് മുകളിൽ രവി സ്റ്റീൽ അലമാര വാങ്ങിനൽകി.