പുനലൂർ: പുനലൂരിൽ 6പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ പുനലൂരിലും പത്തനാപുരത്തും നടന്ന രണ്ട് വിവാഹങ്ങളിൽ പങ്കെടുത്തവരുടെ സ്രവ പരിശോധനയിൽ പത്ത് പേരുടെ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ജമുകാശ്മീരിൽ നിന്നും എത്തിയപുനലൂർ സ്വദേശിയായ 38കാരനും 35കാരാനായ വിളക്ക് വെട്ടം സ്വദേശി,19കാരിയായ പുനലൂർ ഭരണിക്കാവ് സ്വദേശിനി,കരവാളൂർ പിറക്കൽ സ്വദേശിനിയായ 42കാരി, 72കാരനായ കരവാളൂർ തിറക്കൽ സ്വദേശി, പുനലൂർ ചെമ്മന്തൂർ സ്വദേശിയായ 11കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 224 പേരുടെ സ്രവം പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് രണ്ട് വിവാഹങ്ങളിൽ പങ്കെടുത്ത നഗരസഭയിലെ കല്ലാർ സ്വദേശികൾ ഉൾപ്പടെ പത്ത് പേരുടെ ഫലം പോസിറ്റീവ് ആയതെന്നും അധികൃതർ അറിയിച്ചു.