thodiyoor

തൊടിയൂർ: നർത്തകി കലാമണ്ഡലം അക്ഷയ എസ്. ആറിന് ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യാ സ്റ്റാർ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ സ്റ്റാർ ഇൻഡിപ്പെൻഡൻസ് 2020 അവാർഡ് ലഭിച്ചു. ഡാൻസ്, ടീച്ചിംഗ് എന്നിവയിലെ മികവിനാണ് അംഗീകാരം. 74-ാം സ്വാതന്ത്ര്യ ദിനത്തിൽ അക്ഷയയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയെന്ന് ഇന്ത്യാ സ്റ്റാർ ബുക്ക്സ് ഒഫ് റെക്കാർഡ്സ് എഡിറ്റർ വീണാ അഗർവാൾ അറിയിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് തൊടിയൂർ രാധാകൃഷ്ണന്റെയും തൊടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൽ. ഷൈലജയുടെയും മകളാണ് അക്ഷയ എസ്.ആർ.