തഴവ: പാവുമ്പ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൊവിഡ് ദുരിതാശ്വാസ പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. സബ്സിഡിയോട് കൂടിയ കാലിത്തീറ്റകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിൽ കല്ലേലിഭാഗം നിർവഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് ജി. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.