chennalloor
മുഖപടം ഹ്രസ്വ സിനിമയുടെ ആദ്യ പ്രദർശനം ആർ. രാമചന്ദ്രൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ : മുഖപടം എന്ന ഹ്രസ്വ സിനിമയുടെ ആദ്യ പ്രദർശനം ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ സന്ദേശം മുഖ്യപ്രമേയമായി അവതരിപ്പിച്ച മുഖപടത്തിൽ ആദിനാട് ശശിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചേന്നല്ലൂർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് മെഹർഖാൻ ചേന്നല്ലൂരാണ്. റെജി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, മെഹർഖാൻ ചേന്നല്ലൂർ, ആദിനാട് ശശി, രമണി കൈരളി, അയ്യാണിക്കൽ മജീദ്, മനു ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

--