ഓച്ചിറ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് അഴിമതി ഭരണമാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി. പതിനേഴു വാർഡുകളിൽ വാർഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. വവ്വാക്കാവ് 14ാം വാർഡിൽ നടന്ന സമരത്തിന്റെ മണ്ഡലംതല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ നിർവഹിച്ചു. വിവിധ വാർഡുകളിലെ ഉദ്ഘാടനം കബീർ എം. തീപ്പുര, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, എൻ. വേലായുധൻ, കെ.ബി. ഹരിലാൽ, അൻസാർ എ. മലബാർ, കയ്യാലത്തറ ഹരിദാസ്, എ. ഗോപിനാഥൻപിള്ള, അമ്പാട്ട് അശോകൻ, ബി. സെവന്തികമാരി, അഡ്വ. ഗോപാലകൃഷ്ണ പിള്ള, പി.ഡി. ശിവശങ്കരപിള്ള, കെ. മോഹനൻ എന്നിവർ നിർവഹിച്ചു. ഏഴാം വാർഡിൽ നടന്ന സമാപന യോഗം മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.