photo
കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിൻ യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുഖ്യമന്ത്രി രാജി വയ്ക്കുക, സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സേവ് കേരള സ്പീക് അപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. വെട്ടത്തുമുക്കിൽ സംഘടിപ്പിച്ച കാമ്പയിൻ യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. അജയകുമാർ, എം.കെ. വിജയഭാനു, രമേശ് ബാബു, കുളച്ചുവരമ്പേൽ ഷാജഹാൻ, ജോയി, സുഭാഷ്‌ ബോസ്, ജോൺസൺ, അശോകൻ അമ്മവീട്, തയ്യിൽ തുളസി, കൗൺസിലർമാരായ ബി. മോഹൻദാസ്, തമ്പാൻ, ഉണ്ണിക്കൃഷ്ണൻ, ശോഭാ ജഗദപ്പൻ തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ എം. അൻസാർ, അഡ്വ. ടി.പി. സലീം കുമാർ, കൗൺസിലർ ഗോപിനാഥ് പണിക്കർ, കളിക്കൽ മുരളി, അനന്ത പ്രസാദ്, സി.വി. സന്തോഷ് കുമാർ, കുന്നേൽ രാജേന്ദ്രൻ, സന്തോഷ് ബാബു, ആർ .ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.