sndp
പതാക ദിനാചരണത്തിൻെറ ഭാഗമായി പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിന് മുന്നിൽ യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ പീത പതാക ഉയർത്തിയ ശേഷം പുഷ്പാർച്ച നടത്തുന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, വനിതസംഘം യൂണിയൻ പ്രസിഡൻറ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സമീപം..

പുനലൂർ:എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളിൽ പതാക ദിനാചരണവും പ്രാർത്ഥനയും സംഘടിപ്പിച്ചു.യൂണിയൻ അതിർത്തിയിലെ ഐക്കരക്കോണം, പുനലൂർ ടൗൺ,ശാസ്തംകോണം, കലയനാട്, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കലയനാട്, നരിക്കൽ, മാത്ര, പ്ലാച്ചേരി, കക്കോട്, വട്ടപ്പട, ഇളമ്പൽ, പ്ലാത്തറ, കരവാളൂർ, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല,കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, കോമളം, കാര്യറ, വാളക്കോട്, ഇടയം തുടങ്ങിയ ശാഖകളിലാണ് പതാക ദിനാചരണം നടന്നത്. പുനലൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ പീത പതാക ഉയത്തി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലറുമാരായ അടുക്കളമൂല ശശിധരൻ, കെ.വി.സുഭാഷ്ബാബു, എൻ.സുന്ദരേശൻ, എസ്.സദാനന്ദൻ, എസ്.എബി, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിവർ പങ്കെടുത്തു. നെല്ലിപ്പള്ളി ശാഖയിൽ ശാഖാ സെക്രട്ടറി സി.വി.സന്തോഷ് കുമാർ പതാക ഉയർത്തി. വനിത സംഘം ശാഖാ പ്രസിഡന്റി സുശീല വിശ്വനാഥൻ, ശാഖ ദേവസ്വം സെക്രട്ടറി ആർ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.നരിക്കൽ ശാഖയിൽ യൂണിയൻ കൗൺസിലർ എസ്.എബി പതാക ഉയർത്തി. പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, ശാഖാ പ്രസിഡൻറ് ദിലീപ്, സെക്രട്ടറി അനിൽ ശിവദാസ്, വനിത സംഘം ശാഖാ പ്രസിഡൻറ് സച്ചു ബാജി,ശാഖ കമ്മിറ്റി അംഗം ശോഭ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.