കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിവരുന്ന സേവ് കേരളാ സ്പീക്ക് അപ് കാമ്പയിനോടനുബന്ധിച്ചുള്ള സമരപരമ്പരയുടെ ഭാഗമായി കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജ്മോഹൻ, അൻവറുദ്ദീൻ ചാണിക്കൽ, പി.വി. അശോക് കുമാർ, അഞ്ചൽ ഇബ്രാഹിം, വീരേന്ദ്രകുമാർ, ഷിഹാബുദ്ദീൻ, ഹരിദാസൻപിള്ള, അഫ്സൽ തമ്പോര്, സിദ്ദാർത്ഥൻ എന്നിവർ സംസാരിച്ചു.