കൊല്ലം: ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എച്ച്. ഹനീസിന്റെ നേതൃത്വത്തിൽ ഗാന്ധിഭവൻ അന്തേവാസികൾക്ക് കൊവിഡ് 19 ആന്റിജൻ ടെസ്റ്റ് നടത്തി. എല്ലാവർക്കും കൊവിഡ് നെഗറ്റീവ് റിസൾട്ട് ആണെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം. ഷെരീഫ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോരമാജൻ, അസിസ്റ്റന്റ് സർജൻ ഡോ. അനീഷ് പി. ജോർജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി ജൂനിയർ ദന്തൽ കൺസൽട്ടന്റ് ഡോ. പി. സുനിൽ കുമാർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ദന്തൽ സർജൻ ഡോ. ആൽഫി ജോസഫ്, പുനലൂർ താലൂക്ക് ആശുപത്രി പീഡിയാട്രിക് ദന്തൽ സർജൻ ഡോ. ലിബിന ഇസഹാഖ്, വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. മീനു, പത്തനാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.