farm
എസ്.എഫ്.സി.കെ ചെയർമാൻ കെ.കെ അഷറഫ് ആദ്യ കാപ്പി തൈ നടീൽകർമ്മം നിർവഹിക്കുന്നു.

പത്തനാപുരം: സ്റ്റേറ്റ് ഫാമിഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ പിറവന്തൂർ ചെരിപ്പിട്ട കാവിൽ ഒരു ഹെക്ടർ സ്ഥലത്ത് കാപ്പികൃഷിയുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. പത്തനാപുരം എം. എൽ. എ കെ .ബി ഗണേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷറഫ് ആദ്യ തൈ നടീൽകർമ്മം നിർവഹിച്ചു. നിർ.മാനേജിംഗ് ഡയറക്ടർ എസ്.കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ,കോർപ്പറേഷൻ ജനറൽ മാനേജർ രജ്ഞിത്ത് രാജ,എം ജിയാ സുദീൻ, കറവൂർ എൽ . വർഗീസ് തുടങ്ങിയവർ സംസാരിച്ചു.