raghavab

തൊടിയൂർ: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന റിട്ട. സുബേദാർ മേജർ (എച്ച്.ഒ.എൻ.എസ് ക്യാപ്ടൻ) കല്ലേലിഭാഗം കോട്ടേജിൽ ജി. രാഘവൻപിള്ള (82) മരിച്ചു. കഴിഞ്ഞ 11ന് വൈകിട്ട് 6.15 ഓടെ മാരാരിത്തോട്ടം ജംഗ്ഷനിൽ ഇദ്ദേഹം നടത്തുന്ന കോട്ടേജ് ഏജൻസീസ് ഹാർഡ് വെയർ കടയുടെ മുൻവശത്തായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കരുനാഗപ്പള്ളിയിലെയും കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45 ഓടെ മരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട്
7ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: അഡ്വ. ആർ. മനോജ്, ആർ.വിനോദ് (ബിസിനസ്). മരുമക്കൾ: ശാലിനി (കുടുംബകോടതി, ചവറ), ശീതൾ (മിൽമ, കൊല്ലം).