navas
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ ശൂരനാട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ സത്യാഗ്രഹം ഡി. സി.സി. ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സ്വർണക്കടത്ത് കേസിൽ സശയത്തിന്റെ നിഴലിലായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ശൂരനാട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. കോയിക്കൽ ചന്തയിൽ നടന്ന സത്യാഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജു രാജൻ കൈതപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാക്കളായ മുഹമ്മദ് കുഞ്ഞ്, ആദിക്കാട്ടു രവീന്ദ്രൻപിള്ള, വാഴപ്പള്ളി സോമൻപിള്ള, ബാബുമംഗലത്ത്‌, വിശ്വനാഥപിള്ള, ജി. രാജു, ഗിരീഷ്‌കുമാർ, ഒ. ശ്രീദേവി, വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ കൊമ്പിപള്ളി ഉദ്ഘാടനം ചെയ്തു.