എഴുകോൺ: സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം നടത്തുക, ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പാറക്കടവ് ഷറഫ്, എസ്.എച്ച്. കനകദാസ്, രേഖാ ഉല്ലാസ്, ടി. ജെ. അഖിൽ, പി.സി. ദിശാന്ത് എന്നിവർ ഉപവസിച്ചു.