uniyan
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ പതാക ദിനാചരണത്തിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പതാക ഉയർത്തുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിളംബരം ചെയ്തുകൊണ്ടുള്ള പതാക ദിനാചരണം നടന്നു. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ്‌ ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, കൗൺസിൽ അംഗങ്ങളായ ചിത്രംഗദൻ, വി. പ്രശാന്ത്, സജീവ്, കെ. സുജയ്‌കുമാർ, സി.ആർ. രാധാകൃഷ്ണൻ, ആർ. ഗാന്ധി, അനിൽകുമാർ, സോമരാജൻ, വനിതാസംഘം സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവർ പങ്കെടുത്തു.