അഞ്ചൽ: കെ.എസ്.ഇ.ബിയുടെ ആയൂർ, അഞ്ചൽ 110 കെ.വി സബ് സ്റ്റേഷനുകളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു.ഇന്നലെ വൈകിട്ട് 3 മണിക്ക് ആയൂർ, അഞ്ചൽ സബ്സ്റ്റേഷനുകളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു ശിലാഫലകം അനാശ്ചാദനം ചെയ്തു. കൊട്ടാരക്കര ട്രാൻസ് മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മേരി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.രവീന്ദ്രനാഥ്, വൈസ് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥ്, ബ്ലോക്ക്പഞ്ചായത്തംഗം ജി.എസ് അജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാ തോമസ്, തങ്കമണി മുതലായവർ പ്രസംഗിച്ചു.
തുടർന്ന് അഞ്ചൽ 110 കെ.വി സബ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എൻ.കെ പ്രേമചന്ദ്രൻ എം പി ,ബ്ലോക്ക് പഞ്ചായത്തത്ത് പ്രസിഡൻ്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിസുരേഷ്,പുനലൂർട്രാൻസ്. ഡിവിഷൻ എക്സി. എൻജിനീയർ പ്രദീപ്എന്നിവർ സംസാരിച്ചു. പുനലൂർ ഇല. ഡിവിഷൻ എക്സി എനജിനീയർ അനീഷ് കെ.അയിലറ നന്ദി പറഞ്ഞു. പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രശാന്ത് എൻ അനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡി.വിശ്വസേനൻ, ബി.സേതുനാഥ്, ലിജു ജമാൽ, എസ്.ഉമേശ് ബാബു, എന്നിവർ പങ്കെടുത്തു.