ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിന്റെയും ചാത്തന്നൂർ ശ്രീനാരായണ കോളേജിന്റെയും ആഭിമുഖ്യത്തിൽ കോളേജ് വളപ്പിൽ കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെയാണ് പത്ത് ഏക്കർ തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചത്. കരിമണി പയർ, മരച്ചീനി എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്.
എം.എൽ.എമാരായ എം. മുകേഷ്, ജി.എസ്. ജയലാൽ എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സെക്രട്ടറി എം. സുരേഷ് ബാബു, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ, കോളേജ് പ്രിൻസിപ്പൽ എം.എസ്. ലത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ, കൃഷി ഓഫീസർ ഷെറിൻ എ. സലാം, ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ഐസക്, കോളേജ് അദ്ധ്യാപകരായ നിഷ സോമരാജൻ, രശ്മി കുണ്ടഞ്ചേരി, കിരൺ മോഹൻ, ജീവനക്കാരായ ശിവപ്രസാദ്, വിദ്യാർത്ഥികളായ വിഷ്ണുദാസ്, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.