narayanaswami

കൊല്ലം: ബ്രാഹ്മണ സമാജം പ്രസിഡന്റ്, സായി നികേതൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സത്രബന്ധു എസ്. നാരായണസ്വാമിയെ അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
12 വർഷമായി സ്വാമി ഉപാദ്ധ്യക്ഷനാണ്. നേരത്തേ മൂന്നുവർഷം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

1994ലും 2010ലും കൊല്ലത്ത് സത്രം നടന്നപ്പോൾ ജനറൽ കൺവീനറായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീസത്യസായി ഒാർഫനേജ് ട്രസ്റ്റിന്റെ കേരള വൈസ് ചെയ‌ർമാൻ, നവജീവൻ ഫ്രീ ഡയാലിസിസ് സെന്റർ ചീഫ് കോ- ഒാർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 25 വർഷമായി സത്ര വേദികളിലും 1995 മുതൽ ആദ്ധ്യാത്മിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.