ഓയൂർ: ഓയൂർ ചങ്കത്തറയിൽ വീട്ടിൽ വ്യാജചാരായം വാറ്റിയ അന്യസംസാഥാന തൊഴിലാളി ഉൾപ്പടെ 5 പേരെ പൂയപ്പള്ളി പൊലീസ് പിടികൂടി. ഓയൂർ കാെക്കാട് ചരുവിളവീട്ടിൽ സോണി ( 38), കാെക്കാട് ശ്രീശൈലത്തിൽ ബിനു ( 41 ) കാെക്കാട് ചരുവിളവീട്ടിൽ ജ്ഞാനശീലൻ (58), കാെക്കാട് മിനിവിലാസത്തിൽ രാജേഷ് (31), ബീഹാർ പാറ്റ്നാ സ്വദേശി സാക്പോറ ഉദയപാസ്വാൻ (33) എന്നിവരാണ് പിടിയിലായത്. പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ ജയ പ്രദീപ്, എ.എസ്.ഐ ഉദയൻ, എസ് .സി .പി.ഒ മാരായ അനീഷ്, ഷിബുമോൻ, ഡബ്ലു .സി.പി. ഒ ജുമെെല എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.