കുണ്ടറ: മുളവന ജെ.ജെ. ബിൽഡിംഗിൽ ഡോ.പി. പ്രസാദ ചന്ദ്രൻ (68, റിട്ട. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, എഴുകോൺ ഇ.എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കരിപ്പുറം സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. കുണ്ടറ എൽ.എം.എസ്.ബി.ബി ആശുപത്രി മെഡിക്കൽ ബോർഡ് ഡയറക്ടർ, സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് കൗൺസിൽ അംഗം, കൊല്ലം, കൊട്ടാരക്കര കൗൺസിൽ അംഗം, മുളവന ജെ.എം.വൈ.എം.എ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനിൽ മേഴ്‌സി ജോൺ. മക്കൾ: ഹേമ പ്രസാദ്, കാർത്തിക പ്രസാദ് (ലീഗൽ ഓഫീസർ എച്ച്.ഡി.എഫ്.സി). മരുമകൻ: അഡ്വ. കെ. അനീഷ് ഉണ്ണി.