പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ ദേശീയ പാതയിലെ ഉറുകുന്ന് അണ്ടൂപച്ച രണ്ടാം വളവിലായിരുന്നു അപകടം. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പച്ചക്കറി കയറ്റാൻ പോയ ലോറിയും എതിർദിശയിൽ നിന്നെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.